Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാർത്ഥിനിയ്ക്ക് നേരെ...

വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീലവീഡിയോ പ്രദർശനവും ലൈംഗീകചേഷ്ടയും: തമിഴ്നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ

പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീലവീഡിയോ പ്രദർശനവും ലൈംഗീകചേഷ്ടയും കാട്ടിയ പ്രതിയെ കൂടൽ പോലീസ്  അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശിയായ വിജയരാജ എം.പി. (42) ആണ് അറസ്റ്റിലായത്. കോന്നി ബസ് സ്റ്റോപ്പിലേക്ക്  പോകുകയായിരുന്ന വിദ്യാർത്ഥിനിയെ വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞുനിർത്തിയ പ്രതി കൈവശമിരുന്ന മൊബൈൽ ഫോണിൽ അശ്ലീലവീഡിയോ കാണിക്കുകയും തുടർന്ന്  ലൈംഗീക ചേഷ്ട കാട്ടിയ ശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു.

കഴിഞ്ഞമാസം 27-ന് രാവിലെ 7.45 ന് ആണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേരളത്തിൽ പലസ്ഥലങ്ങളിൽ കച്ചവടത്തിനായി വാഴക്കുല എത്തിച്ച്  നൽകുന്ന പ്രതി പണം വാങ്ങി  തിരികെ പോകുംവഴി പുനലൂരിലേക്കുളള വഴി ചോദിച്ചാണ്  വിദ്യാർത്ഥിനിയോട്  അപമര്യാദയായി പെരുമാറിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്  നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. കൂടൽ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ ,ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ് ,സി.പി.ഒ ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത്  കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻറ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം : കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി ട്രെയിനിൽ കോട്ടയത്തേക്ക് മടങ്ങുംവഴി തെങ്കാശിയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കേരള...

പൊടിയാടി എൽപി സ്കൂൾ 110-ാം വാർഷികം ആഘോഷിച്ചു

തിരുവല്ല : പൊടിയാടി എൽപി സ്കൂൾ 110-ാം വാർഷികം ആഘോഷിച്ചു സ്കൂൾ പിടിഎ പ്രസിഡണ്ട് ആശ രാജേഷിന്റെ അധ്യക്ഷതയിൽ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി യോഗം ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ഷെറി...
- Advertisment -

Most Popular

- Advertisement -