Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNews​കാര്യവിജയത്തിന് ഭഗവതി...

​കാര്യവിജയത്തിന് ഭഗവതി സേവ ; മാളികപ്പുറത്തെ പൂജാവിധികൾ വിശദീകരിച്ച് മേൽശാന്തി

ശബരിമല: കാര്യവിജയത്തിന് ഉത്തമമായ ഭഗവതി സേവയാണ് മാളികപ്പുറത്തെ പ്രധാന വഴിപാടെന്ന് മേൽശാന്തി മനു നമ്പൂതിരി. ക്ഷേത്രത്തിലെ പൂജാവിധികളെക്കുറിച്ചും പ്രധാന വഴിപാടുകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ദുർഗ്ഗാദേവിക്ക് സമർപ്പിക്കുന്ന ഈ പൂജ, ദിവസവും ദീപാരാധനയ്ക്ക് ശേഷം ഭഗവതീമണ്ഡപത്തിൽ വെച്ചാണ് നടക്കുന്നത്.

​ഉഷ പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ മൂന്ന് നേരത്തെ പൂജകളാണ് ക്ഷേത്രത്തിൽ പ്രധാനമായും ഉള്ളത്. ഭഗവതി സേവയെക്കൂടാതെ മഞ്ഞൾപ്പറ, പട്ട് സമർപ്പണം എന്നിവയാണ് മാളികപ്പുറത്തമ്മയുടെ മറ്റ് പ്രധാന വഴിപാടുകൾ.

​ശ്രീധർമ്മ ശാസ്താവിൻ്റെ സേനാനായകനായ കൊച്ചുകടുത്തസ്വാമി, നവഗ്രഹങ്ങൾ, മലദൈവങ്ങൾ, നാഗങ്ങൾ, ഗണപതി ഭഗവാൻ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രസന്നിധിയിലുണ്ട്. ഇവർക്കും പ്രത്യേകം പൂജകൾ സമർപ്പിക്കുന്നുണ്ട്.

​ശബരിമലയുടെയും മാളികപ്പുറത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഭക്തൻ്റെയും കടമയാണെന്ന് മേൽശാന്തി ഓർമ്മിപ്പിച്ചു. ക്ഷേത്രപരിസരം ശുചിത്വത്തോടെ സംരക്ഷിക്കാൻ ഭക്തർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുസാറ്റ് ദുരന്തം : മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ 3 പ്രതികൾ

കൊച്ചി : കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ 3 പേരെ പ്രതികളാക്കി അന്വേഷണ സം​ഘം കുറ്റപത്രം സമർപ്പിച്ചു.മുൻ പ്രിൻസിപ്പൽ ദീപക് കുമാർ...

എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി.മെ‍ഡിക്കൽ കോളേജ് ഹിയറിങ്ങിൽ അപാകതയുണ്ടായോ എന്ന് പരിശോധിക്കണം.വീണ്ടും ഹിയറിങ് നടത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും...
- Advertisment -

Most Popular

- Advertisement -