Thursday, August 13, 2026
No menu items!

subscribe-youtube-channel

Homeഅടൂർ ലൈഫ്...

അടൂർ ലൈഫ് ലൈനിൽ ബോധവത്കരണ പരിപാടി 12 ന്

അടൂർ: ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും ലൈഫ് ലൈൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്തനാർബുദത്തിനെതിരേ “ബൈ ബൈ ബ്രെസ്റ് ക്യാൻസർ” എന്ന പേരിൽ ബോധവത്കരണ പരിപാടി ഡിസംബർ 12 ന് ലൈഫ് ലൈൻ ആശുപത്രിയിൽ നടത്തുന്നു.  വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടി യൂ പ്രതിഭ എം എൽ ഏ ഉദ്ഘാടനം ചെയ്യും.

അടൂർ ഗൈനെക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് പ്രൊഫസർ ഡോ ബി പ്രസന്നകുമാരി അധ്യക്ഷത വഹിക്കും. സെക്രട്ടറി ഡോ അനുസ്മിത ആൻഡ്രൂസ് വിഷയം അവതരിപ്പിക്കും. പള്ളിക്കൽ പഞ്ചായത്തു പ്രസിഡന്റ്  സുശീല കുഞ്ഞമ്മ കുറുപ്പ്, ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ തുടങ്ങിയവർ പ്രസംഗിക്കും.

ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് തുടർ ദിവസങ്ങളിൽ സൗജന്യമായി സ്തനാർബുദ പരിശോധനയും 50 ശതമാനം നിരക്കിൽ മാമ്മോഗ്രാം ടെസ്റ്റും നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്  9188619302 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡല പൂജയ്ക്കൊരുങ്ങി ശബരിമല: തങ്കയങ്കി നാളെയെത്തും

ശബരിമല: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കയങ്കി ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്തെത്തും. ശനിയാഴ്ചയാണ് മണ്ഡലപൂജ. തങ്കയങ്കി ഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറൻമുള പാർഥസാര ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്. വ്യാഴാഴ്ച കോന്നിയിൽ തുടങ്ങി പെരിനാട് അവസാനിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക്...

ശബരിമല തീർത്ഥാടനം:  സുഖദർശനവുമായി പതിനായിരങ്ങൾ

ശബരിമല: മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത്  സന്നിധാനത്തെത്തി. ഇടമുറിയാതെ...
- Advertisment -

Most Popular

- Advertisement -