Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനം...

ശബരിമല തീര്‍ഥാടനം : ആകെ വരുമാനം 210 കോടി രൂപ

ശബരിമല : ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്‌നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിത്. ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം : ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്

​ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക്...

വിശാല ഹിന്ദു സംഗമം ഓതറയിൽ 29ന് തുടങ്ങും

തിരുവല്ല: ഓതറ തൈമറവുംകര വിവേകാനന്ദ നഗറിൽ വിശാല ഹിന്ദു സംഗമം 2024 മാർച്ച് 29,30,31 തീയതികളിൽ നടക്കും . വിവേകാനന്ദ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. 28 ന് വൈകിട്ട് 5ന് തൃച്ചെങ്ങന്നൂർ മഹാദേവ...
- Advertisment -

Most Popular

- Advertisement -