Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsThiruvananthapuramചിരഞ്ജീവിയും മോഹൻലാലും...

ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു: ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന

തിരുവനന്തപുരം : ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്നു‌വെന്ന് റിപ്പോർട്ട്. താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഈ വാർത്ത തെലുങ്ക്-മലയാളം സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമാണിതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാകും അവതരിപ്പിക്കുക. ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ചിരഞ്ജീവിയിപ്പോൾ ‘മന ശങ്കര വര പ്രസാദ് ഗരു’ എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ റിലീസ് ഒരുക്കത്തിലാണ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ കോമഡി എന്റർടെയ്‌നറായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നയൻതാരയാണ് നായിക. 2026 ജനുവരി 12 ന് സംക്രാന്തിയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ മുല്ലയ്ക്കൽ സമൂഹമഠത്തിൽ തീ പിടിച്ചു: രണ്ട് വീടുകൾ കത്തി നശിച്ചു

ആലപ്പുഴ: ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിന് സമീപത്തെ ബ്രാഹ്മണ സമൂഹ മഠത്തിൽ  തീപിടുത്തം. രണ്ട് വീടുകൾ കത്തി നശിച്ചു.  ബ്രാഹ്മണ സമൂഹമഠത്തിലുള്ള ഒരു വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ട്....

71-ാമത് നെഹ്‌റുട്രോഫി വള്ളംകളി ഓഗസ്റ്റ് 30ന്

ആലപ്പുഴ : 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2025 ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്താൻ  നെഹ്റുട്രോഫി എക് സിക്യൂട്ടീവ് കമ്മറ്റിയും ജനറൽ ബോഡി യോഗവും  തീരുമാനിച്ചു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി സംബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -