Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുല്‍ മാങ്കൂട്ടത്തിലിന്റെ...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

പത്തനംതിട്ട : മൂന്നാം ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയ ശേഷം പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് സ്ഥാപിക്കുന്നതിനായി ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

അതേസമയം രാഹുലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു. പരാതിക്കാരി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും, സമാന സ്വഭാവമുള്ള രണ്ട് കേസുകള്‍ കൂടി രാഹുലിനെതിരെ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന നികുതി : ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

തിരുവനന്തപുരം :മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ...

എയ്ഡ്സിനെതിരെ ബോധവൽക്കരണവുമായി റെഡ് റിബൺ മിനി മാരത്തോൺ 7ന്

ആലപ്പുഴ : എയ്ഡ്സിനെതിരെ ബോധവൽക്കരണവുമായി ആലപ്പുഴ ജില്ല റെഡ് റിബൺ മിനി മാരത്തോൺ  മത്സരം.  ആഗസ്റ്റ്  ഏഴിന്  രാവിലെ ഏഴ്  മണിക്ക് ആലപ്പുഴ ബീച്ചിലാണ്  മത്സരം. സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം...
- Advertisment -

Most Popular

- Advertisement -