Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsഎല്‍ഡിഎഫിൻ്റെ വികസന...

എല്‍ഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: എല്‍ഡിഎഫിൻ്റെ നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കമാവും. മൂന്ന് മേഖലാജാഥകളിൽ വടക്കൻമേഖല വികസന മുന്നേറ്റ ജാഥ കാസർകോഡ് നിന്നാണ് ആരംഭിക്കുന്നത്.

കേന്ദ്ര സർക്കാരിന്‍റെ വര്‍ഗീയവും ജനവിരുദ്ധവുമായ നയങ്ങളും കേരളത്തോട് സ്വീകരിച്ചുവരുന്ന അവഗണനയും, എല്‍ഡിഎഫിനെതിരെ യുഡിഎഫ് നടത്തുന്ന കള്ള പ്രചരണങ്ങളും തുറന്നു കാണിക്കുന്നതിനായി എൽഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് വികസന മുന്നേറ്റ ജാഥയുമായെത്തുന്നത്.

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണകാലത്തെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയുടെ മാനേജർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. സന്തോഷ് കുമാര്‍ എം പിയാണ്. മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ കുമ്പളയിൽ വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൃഷ്ടിപരമായ മാധ്യമപ്രവർത്തനം രാജ്യത്തിന് ആത്മവിശ്വാസം പകരും: ഉപരാഷ്ട്രപതി

കോട്ടയം: സൃഷ്ടിപരമായ മാധ്യമപ്രവർത്തനം രാജ്യത്തിന് ആത്മവിശ്വാസം പകരുന്നതാണെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. വികസനത്തിനു വേണ്ടിയായിരിക്കണം എല്ലാ വിഭാഗത്തിന്റെയും പ്രവർത്തനം. 2047ൽ ഇന്ത്യ വികസനത്തിന്റെ പുതിയ അധ്യായം കുറിക്കുമ്പോൾ അതിന് എല്ലാ വിഭാഗങ്ങളും കൈകോർത്ത്...

പുതമൺ താൽക്കാലിക പാതയിൽ വെള്ളം കയറി

പത്തനംതിട്ട: മഴ ശക്തി പ്രാപിച്ചതോടെ തോട്ടിലെ ജലനിരപ്പ് ഉയർന്ന്  റാന്നി പുതമൺ താൽക്കാലികപാതയിൽ വെള്ളം കയറി. ഈ വർഷം പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വെള്ളം കയറിയത്. വെള്ളം...
- Advertisment -

Most Popular

- Advertisement -