Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനീരേറ്റുപുറം പമ്പ...

നീരേറ്റുപുറം പമ്പ ജലോത്സവം വലിയ ദിവാൻജി ജേതാക്കൾ

തിരുവല്ല: നീരേറ്റുപുറം പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 67-ാമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പ ജലമേളയിൽ നോഹ ജോർജ് ചിറമണ്ണിൽ ക്യാപ്റ്റനായയുള്ള കുട്ടനാട് ടൗൺ ക്ലബ്ബിന്റെ വലിയ ദിവാൻജി ജേതാക്കളായി. വാശിയേറിയ മത്സരത്തിൽ പായിപ്പാട് ബ്രദേഴ്സ്ക്ലബ്ബിൻ്റ് പായിപ്പാടൻ ചുണ്ടൻ രണ്ടാം സ്ഥാനം നേടി.

നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജലമേളയിൽ,ജലമേള വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. ജലമേളയുടെ മുഖ്യ സ്പോൺസർ നോഹ ജോർജ് പിറമണ്ണിൽ, അനിൽ ടി തോമസ്, ജനറൽ കൺവീനർ വി. ആർ.രാജേഷ്, സെക്രട്ടറി പുന്നൂസ് ജോസഫ്, വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, പബ്ലിസിറ്റി ചെയർമാൻ സജി കൂടാരത്തിൽ, ലീല മാരേറ്റ്, ഹുസൈൻ നൗഷാദ് കാറ്ററിംഗ്, പി സി രാജു, അഭിലാഷ് ജോർജ് ചിറമണ്ണിൽ, അഞ്ചു കൊച്ചേരി, ജോജീ തോമസ്, ഷിജിൻ വർഗീസ്, ജീ.ജയചന്ദ്രൻ, സന്തോഷ് എടത്വ, സന്തോഷ് വെളിയനാട്, കെ സി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള   കളിവള്ളങ്ങൾ  മത്സരത്തിൽ പങ്കെടുത്തു. പമ്പാ നദീതീരത്തെ ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ, പരമ്പരാഗത ആചാരങ്ങളും ശാസ്ത്രീയ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചായിരുന്നു ജലമേള സംഘടിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസമിൽ രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് 8 ആനകൾ ചരി‍ഞ്ഞു

ദിസ്പൂർ : രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് എട്ട് ആനകൾ ചരിഞ്ഞു.അസമിലെ ​ഹൊജായിയിൽ പുലർച്ചെയാണ് സംഭവം.അപകടത്തിനു പിന്നാലെ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്ന് റെയിൽവേ അധികൃതർ...

ഓണവിപണിക്കായി സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ നശിച്ചതായി വ്യാപാരികൾ

പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ഓണവിപണിക്കായി സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ നശിച്ചതിൽ വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...
- Advertisment -

Most Popular

- Advertisement -