Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsദേശീയ പണിമുടക്ക്:...

ദേശീയ പണിമുടക്ക്: നാളെ അർധരാത്രി മുതൽ 24 മണിക്കൂർ

തിരുവനന്തപുരം: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്രനയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്.

സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.

അധ്യാപക – വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത. കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ പണിമുടക്കിന് പിന്തുണയുമായി എസ്എഫ്ഐ ഫെബ്രുവരി 12ന് പഠിപ്പുമുടക്ക് സമരം തൊഴിലുകൾ നിർത്തിവച്ചും കടകമ്പോളങ്ങൾ അടച്ചും യാത്രകൾ ഒഴിവാക്കിയും വാഹനങ്ങൾ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.

അധ്യാപകർക്ക് പുറമെ കേന്ദ്ര – സംസ്ഥാന ജീവനക്കാരും, ഇൻഷുറൻസ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ – യുവജന – വിദ്യാർഥി സംഘടനകളും പണിമുടക്കിന്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകളെച്ചൊല്ലി വീണ്ടും ചർച്ച

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകളെച്ചൊല്ലി വീണ്ടും ചർച്ച. നഗരസഭാ പരിധിയിൽ സർവീസ് നടത്തേണ്ട ബസുകൾ നഗരത്തിന് പുറത്ത് സർവീസ് നടത്തുന്നതിനെതിരെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപി ഭരണസമിതി...

ഗൺമാൻമാരുടെ മർദ്ദനക്കേസിൽ മുഖം നോക്കാതെ നടപടിയെടുക്കും: രമേശ് ചെന്നിത്തല

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ മനസ്സാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ അന്ന് നടന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ നോക്കിയ...
- Advertisment -

Most Popular

- Advertisement -