Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവെമ്പള്ളിയിൽ ബൈക്കും...

വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം: എംസി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് വയലാ സ്വദേശി മരിച്ചു. വയലാ സ്വദേശി ജോസ്മിൻ (23) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം.

ഏറ്റുമാനൂരിലെ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു ജോസ്മിൻ. ഇയാൾ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ജോസ്മിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഏറ്റുമാനൂർ ഭാഗത്തുനിന്നും കുറവിലങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു ട്രാവലർ. അപകടത്തിൽ പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹപ്രവർത്തകയെ പീഡിപ്പിച്ചു : തരുൺ തേജ്‌പാലിന് 10 വർഷം തടവ്

മുംബൈ : സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് 10 വർഷം തടവ്.2013 ൽ മുൻ സഹപ്രവർത്തക നൽകിയ പരാതിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ വിധി. 2021ൽ...

സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണം : വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി

കോഴിക്കോട് : സ്കൂ‌ൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മുഹമ്മദലി കിനാലൂരാണ്...
- Advertisment -

Most Popular

- Advertisement -