Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി സൗഹൃദ...

പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വം : ഹരിതകേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം

തിരുവല്ല : ‘നെറ്റ് സീറോ കാർബൺ കേരളം’ പദ്ധതിയുടെ ഭാഗമായി ആർത്തവ ശുചിത്വവും പരിസ്ഥിതി സൗഹൃദ ശീലങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷൻ വിദ്യാലയങ്ങളിൽ മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് പരിധിയിൽ വരുന്ന വിദ്യാലയങ്ങളിലെ വിതരണോദ്ഘാടനം പെരിങ്ങര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു. സ്കൂൾ പ്രഥമ അധ്യാപിക ചിത്ര വി.വി. എംഎൽഎയിൽ നിന്നും മെൻസ്ട്രുവൽ കപ്പുകൾ ഏറ്റുവാങ്ങി.

സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, തിരുവല്ല എഇഒ മിനികുമാരി വി.കെ., ബിപിസി റോയ് ടി മാത്യു, ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ജി. അനിൽകുമാർ,ബ്ലോക്ക് കോഓർഡിനേറ്റർ രാഹുൽ ജി. കൃഷ്ണൻ, ജനപ്രതിനിധികൾ, സ്കൂൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡിങ്ങും പവകട്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായി യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിങ്കളാഴ്ച...

കോൺഗ്രസും സിപിഎമ്മും നടത്തുന്നത് കള്ളപ്രചാരണം: ബിജെപി

തിരുവല്ല: കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളും നേതൃത്വ പരാജയങ്ങളും മറച്ചുവെക്കാൻ ബിജെപിയെയും നേതാക്കളെയും ലക്ഷ്യമാക്കി നടത്തുന്ന കള്ളപ്രചാരണങ്ങളെ ശക്തമായി എതിർക്കുമെന്ന് തിരുവനന്തപുരം മേഖല ട്രഷറർ പ്രസന്നകുമാർ പറഞ്ഞു.  ബിജെപി തിരുവല്ല മണ്ഡലം...
- Advertisment -

Most Popular

- Advertisement -