Monday, August 24, 2026
No menu items!

subscribe-youtube-channel

HomeEdathuaവട്ടടി കടവിൽ തോമസ്...

വട്ടടി കടവിൽ തോമസ് കെ തോമസ് എംഎൽഎ സന്ദർശിച്ചു

എടത്വ: പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച്  30 കോടി  രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്ന വട്ടടി കടവിൽ തോമസ് കെ തോമസ് എംഎൽഎ  സന്ദര്‍ശിച്ചു.  അജി കോശി, സുധീർ കൈതവന എന്നിവരും എംഎൽ എയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

ഡോ. ജോൺസൺ വി ഇടിക്കുള ചെയർമാനും അജോയി കെ വർഗ്ഗീസ് ജനറൽ കൺവീനറും ആയി ജനപ്രതിനിധികൾ ഉൾപ്പെട്ട വട്ടടി പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ  ഒപ്പു ശേഖരണം  2024 ജൂൺ 22ന് നടത്തിയിരുന്നു. തുടർന്ന്  തോമസ് കെ തോമസ് എംഎൽഎ മുഖേന മുഖ്യമന്ത്രിയ്ക്ക്  2024 ജൂൺ 24ന്  നല്കിയ നിവേദനത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ( ബ്രിഡ്ജസ് )വിഭാഗം ഓവർസിയർമാരായ അജിമോൻ, ശ്രീജിത്ത്  എന്നിവർ 2025 ജൂലൈ 11ന് വട്ടടി കടവിലെത്തി  റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.

പാലം യാഥാർഥ്യമായാൽ ഇരു ജില്ലകളിലെയും യാത്രക്കാർക്ക് ഏറെ ഗുണകരമാകും. തലവടി പ്രദേശത്തെ യാത്രക്കാർക്ക് വീയപുരം, ഹരിപ്പാട് പ്രദേശമായും, നിരണം പഞ്ചായത്തു വഴി തിരുവല്ലയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. നിലവിൽ കടത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും മഴക്കാലം എത്തുന്നതോടെ നദിയിൽ ജലനിരപ്പ് ഉയർന്ന് കടത്തു വള്ളത്തിൻ്റെ പ്രവർത്തനം തടസ്സമായി തീരും.

പമ്പാനദിയുടെ പ്രധാന ജലപാതയായതിനാൽ ചെറു വെള്ളപ്പൊക്കത്തിൽ പോലും ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. പൊതുമരാമത്ത് വകുപ്പിൻ്റെ നിയന്ത്രണത്തിൽ  കടത്ത് വള്ളം  ഉണ്ടെങ്കിലും വൈകിട്ട്  6 മണിക്ക് ശേഷം കടത്ത് വള്ളം  ഇവിടെ പ്രവർത്തിക്കുന്നില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മംഗളാദേവി ഒരുങ്ങി: ചിത്രാപൗര്‍ണമി ഉത്സവം നാളെ

കുമളി: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം നാളെ നടക്കും.  വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തമരാണ്  മംഗളാദേവി ക്ഷേത്രത്തില്‍ എത്തിച്ചേരുക. കേരളത്തില്‍ നിന്നുള്ള ഉത്സവത്തിന് തിരുവിതാംകൂര്‍ ദേവസ്വം...

ചങ്ങനാശ്ശേരി സംഘകാര്യാലയത്തിൻ്റെ സമർപ്പണം നാളെ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സംഘകാര്യാലയത്തിൻ്റെ സമർപ്പണം നാളെ (9) രാവിലെ 9 നും 9.30 നും മദ്ധ്യേ നടക്കും. മാനനീയ സഹസർകാര്യവാഹ്  അതുൽ ലിമായെ ഉദ്ഘാടനം നിർവഹിക്കും. ചങ്ങനാശ്ശേരി സഞ്ജീവനി ആശുപത്രി വാസ്കുലാർ സർജൻ...
- Advertisment -

Most Popular

- Advertisement -