Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഡിജിറ്റല്‍ റവന്യൂ...

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് ഫെബ്രുവരി 24 മുതല്‍ : മന്ത്രി കെ രാജന്‍

പത്തനംതിട്ട : സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ റവന്യു കാര്‍ഡ് ഫെബ്രുവരി 24 ന് കേരളത്തിന് സമര്‍പ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. മെഴുവേലി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ വിവരവും അടങ്ങിയ എടിഎം കാര്‍ഡിന്റെ മാതൃകയിലാണ് ചിപ്പും ക്യുആര്‍ കോഡും യൂണിക് നമ്പരും ഉള്‍പ്പെട്ട റവന്യു കാര്‍ഡ്. സംസ്ഥാനത്ത് 673 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായ യോഗത്തിൽ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, എഡിഎം ബി ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എ നെജോമോന്‍, അംഗം വി ആര്‍ സജികുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി റ്റി വി സ്റ്റാലിന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിക്കിമില്‍ ടണലില്‍ മണ്ണിടിച്ചില്‍ : 7 മരണം ; 27 പേർ കുടുങ്ങിക്കിടക്കുന്നു

ഗാങ്‌ടോക് : സിക്കിമില്‍ നിര്‍മാണത്തിലിരുന്ന ടണലില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു .27-ലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്.തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. നാംചി ജില്ലയില്‍ എന്‍എച്ച്പിസിയുടെ തീസ്ത സ്റ്റേജ്-6 ജലവൈദ്യുത...

ശബരിമല സ്വർണക്കൊള്ള: എൻ. വാസു അറസ്റ്റിൽ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണറും മുൻ ദേവസ്വം പ്രസിഡന്റുമായ എൻ വാസു അറസ്റ്റിൽ.ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ടതാണ് കേസ്....
- Advertisment -

Most Popular

- Advertisement -