Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രിക്ക് നേരെയുള്ള...

മന്ത്രിക്ക് നേരെയുള്ള ആക്രമണം : ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം- കേരള യൂത്ത് ഫ്രണ്ട്

തിരുവല്ല: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രവർത്തകർ ആക്രമിച്ചതിന്റെ യാതൊരു തെളിവും ഇതുവരെ പുറത്തു വരാത്തതിന്റെ പശ്ചാത്തലത്തിൽ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി  ആർ രാജേഷ് ആവശ്യപ്പെട്ടു.

വീണാ ജോർജിനെ ആക്രമിച്ചു എന്ന് വരുത്തി തീർത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ കലാപം ഉണ്ടാക്കി, ശബരിമല സ്വർണകൊള്ള ഉൾപ്പെടെയുള്ള അഴിമതികളും സിപിഎമ്മിലെ വിഭാഗീയതയും മറയ്ക്കാനാണ് ഭരണ സ്വാധീനം ഉപയോഗിച്ച്  ഇടതുപക്ഷം ശ്രമിക്കുന്നതെങ്കിൽ  വരുന്ന തെരഞ്ഞെടുപ്പോടുകൂടി ബംഗാളിലെ അവസ്ഥ കേരളത്തിൽ സിപിഎമ്മിന് സംഭവിക്കും.

കെ എസ് യു പ്രതിഷേധ ശേഷവും ഒരു ശാരീരിക ബുദ്ധിമുട്ടും ഇല്ലാതിരുന്ന മന്ത്രിക്ക്, സ്പീക്കറോട് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശാരീരിക അസ്വാസ്ഥ്യവും ഉണ്ടായത്. മുഖ്യമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണം എന്തായിരുന്നുവെന്നും അത് പുറത്തു വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ എന്നും രാജേഷ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം : ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.പുനലൂർ സ്വദേശിയായ സുജയ് പണിക്കർ (35) ആണ് മരിച്ചത്.ന്യുമോണിയ ബാധിച്ച് 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

തിരുവല്ല: കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീം (NSS)  യൂണിറ്റിന്റെയും തിരുവല്ല കല്ലട ഐ കെയർ  ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ  27...
- Advertisment -

Most Popular

- Advertisement -