Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiകിടപ്പുരോ​ഗിയായ അച്ഛനെ...

കിടപ്പുരോ​ഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു

കൊച്ചി:കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. 70 കാരനായ ഷൺമുഖനെയാണ് മകൻ അജിത് വാടകവീട്ടിൽ ഉപേക്ഷിച്ചത്.സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഷൺമുഖൻ .

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മകൻ അജിത്തിനെതിരെ കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് ഷൺമുഖനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം.അജിത്ത് കിടപ്പുരോ​ഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് കാണിച്ചു നേരത്തെ അജിത്തിന്റെ സഹോ​ദരി പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഞ്ചാവ് കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പിടിയിൽ

അടൂർ : കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയിൽ ഹാജരാവാതെ ഒളിച്ചുമാറി നടന്ന രണ്ട് പ്രതികളിൽ ഒരാളെ അടൂർ പോലീസ് പിടികൂടി. 2022 ജൂണിൽ അടൂർ പോലീസ് രജിസ്റ്റർ ചെയ്ത 2.85 കിലോ...

കോടതിവിധി സ്വാഗതാർഹം : ഓർത്തഡോക്സ് സഭ

കോട്ടയം : അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ് പള്ളികളും, തൃശൂർ ഭദ്രാസനത്തിൽപ്പെട്ട മംഗലം ഡാം സെന്റ് മേരീസ്, എറിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം...
- Advertisment -

Most Popular

- Advertisement -