കോട്ടയം: തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് മാർച്ച് ഒൻപതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. സമാന മേഖലയിൽ പ്രവൃത്തിപരിചയമുളളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കുന്നന്താനത്തെ കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ: 9495999688.
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മാന്നാർ പഞ്ചായത്ത് കുരട്ടിക്കാട് എട്ടാം വാർഡിൽ മൂന്നുപുരക്കൽ താഴ്ചയിൽ വിജീഷ് (26) നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ഇയാൾ...