Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsആറന്മുള മണ്ഡലത്തിൽ...

ആറന്മുള മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമായി : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന  ആവശ്യം യാഥാർഥ്യമായതായി ആരോഗ്യ  വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഴുവേലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനവും നിർമാണം പൂര്‍ത്തിയായ പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ അങ്കണത്തില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.

മണ്ഡലത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പുതിയ കെട്ടിടം ഉയർന്നു . ചന്ദനതോപ്പ്, കോയിപ്രം, കോഴഞ്ചേരി, ആറന്മുള, നാരങ്ങാനം, വെട്ടിപ്പുറം, കടമ്മനിട്ട, നെല്ലിക്കാല, തുമ്പമൺ തുടങ്ങിയ എല്ലാ സർക്കാർ സ്കൂളുകൾക്കും പുതിയ കെട്ടിടമായി. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ 30 കോടി രൂപയിൽ പൂർത്തിയായ പുതിയ ബ്ലോക്ക് നാടിനു സമർപ്പിച്ചു.

പ്രഖ്യാപനത്തിൽ ഒതുങ്ങാതെ എല്ലാം യഥാർഥ്യമാക്കിയതായും മന്ത്രി പറഞ്ഞു. റോഡ്, പാലം മറ്റു അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ 28 ലക്ഷം രൂപ ചെലവിലാണ് മെഴുവേലി മോഡൽ എൽ പി സ്കൂളിൽ പ്രീ പ്രൈമറി കെട്ടിടം നിർമിച്ചത്. 75 ലക്ഷം രൂപ ചെലവിലാണ് പുതിയ സ്കൂൾ കെട്ടിടം നിര്‍മിക്കുന്നത്. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെജോ മോൻ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പനച്ചിക്കാട്  വിജയദശമി നാളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിലെ വിജയദശമി നാളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പടിഞ്ഞാറെ നടയിലെ വലിയ പന്തലിൽ ദർശനം, വിദ്യാരംഭം, ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർ എന്നിങ്ങനെ മൂന്ന് ക്യൂവുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ദർശനത്തിനായി...

ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ നിന്നും മന്ത്രി  ഇറങ്ങിപ്പോയ സംഭവം ലജ്ജാകരം: കുമ്മനം രാജശേഖരന്‍ 

തിരുവനന്തപുരം : രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ നിന്നും മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രാജ്ഭവനില്‍ ഉണ്ടായ...
- Advertisment -

Most Popular

- Advertisement -