Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഔദ്യോഗിക വസതിയിൽ...

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം : ജഡ്ജി യശ്വന്ത് വർമ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി

ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ കേസിൽ പാർലമെൻറിൽ ഇംപീച്ച്മെൻറ് നടപടികൾ നടക്കുന്നതിനിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു.ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ 2025 മാർച്ചിലാണ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത വലിയൊരു തുക കണ്ടെത്തിയത് .

കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം യശ്വന്ത് വർമ്മയോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.2025 ജൂലൈയിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടിസ് നൽകി.ഇംപീച്ച്മെന്റ് നടപടികൾക്ക് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു.ജസ്റ്റിസ് വർമ രാജി വച്ചതോടെ ഇംപീച്ച്‌മെന്റ് നടപടികൾ അവസാനിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റിന് സുപ്രീം കോടതിയുടെ അനുമതി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഭൂമിവിട്ടു കൊടുക്കാൻ സുപ്രീം കോടതിയുടെ അനുമതി. കാട്ടക്കടയിലെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാനത്തിന് സുപ്രീംകോടതി...

സ്വകാര്യ ബസിനുള്ളിൽ  അടിപിടി: അറസ്റ്റിലായ രണ്ട് യുവാക്കൾ റിമാൻഡിൽ

പത്തനംതിട്ട:  സ്വകാര്യ ബസിനുള്ളിൽ പരസ്പരം അടിപിടി കൂടിയതിന്റെ പേരിൽ അറസ്റ്റിലായ ജീവനക്കാരായ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. അൽ ആമീൻ ബസിലെ ഡ്രൈവർ ചിറ്റാർ മണക്കയം വള്ളിപ്പറമ്പിൽ കെ വി രാകേഷ് (39),...
- Advertisment -

Most Popular

- Advertisement -