Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiവ്യത്യസ്ത ക്ഷാമബത്ത...

വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ :  കെഎസ്ആര്‍ടിസിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതില്‍ തീരുമാനം എടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് അധികാരം ഉണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. വിരമിച്ചവര്‍ക്ക് ഉയര്‍ന്ന ക്ഷമബത്ത വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നായിരുന്നു കെഎസ്ആര്‍ടിസി യുടെ വാദം.

എന്നാല്‍ പണപ്പെരുപ്പം ഉള്‍പ്പടെ കണക്കാക്കുമ്പോള്‍ വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ തെറ്റാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ വിവിധ തൊഴിലാളി യുണിയനുകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷാകന്‍ വി ചിദംബരേഷ്, അഭിഭാഷകന്‍ വിപിന്‍ നായര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ റേഷൻ കടകൾക്ക് അവധി : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻ കട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ നാളത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...

പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടെറെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിച്ചുവെന്നും പരാതി

പന്തളം : വീട്ടിൽ നിന്നുമുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നു എന്ന് നഗരസഭക്ക്‌ ലഭിച്ച പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടെറെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി ....
- Advertisment -

Most Popular

- Advertisement -