Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEdathuaവിളവെടുപ്പ് നടത്തി...

വിളവെടുപ്പ് നടത്തി പതിനഞ്ച് ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധ സമരം

എടത്വ: വിളവെടുപ്പ് നടത്തി പതിനഞ്ച് ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധ സമരം. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയാണ് തലവടി കൃഷി ഭവൻ ഉപരോധിച്ചത്. 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിങ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു.

നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തതിനാൽ  മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. വെളളിയാഴ്ച എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ പ്രതിനിധി ആവശ്യപ്പെടുന്നത്. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞു.

പ്രസിഡൻ്റ് സന്തോഷ് മാത്യു, സുരേഷ് അഞ്ചുമനയ്ക്കല്‍,ഡോ. ജോൺസൺ വി ഇടിക്കുള, ശ്രീകല നായർ ,സാം തോമസ്, ശ്രീദാസ് വി, എൻ ഗോപിനാഥൻ ,രജീഷ് കുമാർ പൊയ്യാലുമാലിൽ, ചെറിയാൻ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ കൃഷി ഓഫീസർ സ്നേഹായ്ക്ക് നിവേദനം നല്‍കി. എടത്വ പോലീസ് എത്തുകയും കൃഷി ഓഫിസറും സമിതി ഭാരവാഹികളുമായി ചർച്ച നടത്തി. അടിയന്തിര നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു

മാരാമൺ : ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും.  മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കരയുടെ 22-ാമത് മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സഭയുടെ...

തിരുപ്പതിയിലെ പ്രസാദത്തിൽ മൃഗ കൊഴുപ്പ് : റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്ന നെയ്യിൽ മൃഗ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം.ആരോ​ഗ്യമന്ത്രി ജെ.പി നദ്ദയാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു...
- Advertisment -

Most Popular

- Advertisement -