Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഓർത്തഡോക്സ് സഭാ...

ഓർത്തഡോക്സ് സഭാ വൈദിക സംഘം ആഗോള സമ്മേളനം പരുമലയിൽ: ലോഗോ പ്രകാശനം നടന്നു

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക കൂട്ടായ്മയായ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിന്റെ ആഗോള ത്രിദിന സമ്മേളനം മെയ് 19, 20, 21 തീയതികളിൽ പരുമലയിൽ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായുള്ള ലോഗോ പ്രകാശനവും സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും പരുമലയിൽ നടന്നു.

മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം  ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 32 ഭദ്രാസനങ്ങളിൽ നിന്നായി ആയിരത്തിലധികം വൈദികർ ഈ ആഗോള സംഗമത്തിൽ പങ്കുചേരും. “അപ്പോസ്തോലിക ജ്വാലയുടെ കാവലാൾ – മാറുന്ന ലോകത്തെ പൗരോഹിത്യ സാക്ഷ്യം” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം.

മാറുന്ന കാലഘട്ടത്തിൽ വൈദികർ നേരിടുന്ന വെല്ലുവിളികളും സഭയുടെ അപ്പോസ്തോലിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ടുള്ള സാക്ഷ്യവുമാണ് ഈ സമ്മേളനം ചർച്ച ചെയ്യുന്നത്. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം വൈദിക സംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നിർവ്വഹിച്ചു.

ചടങ്ങിൽ വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി. ജോർജ്ജ്, ജോയിന്റ് സെക്രട്ടറി ഫാ. ഡോ. മാത്യു വർഗീസ്, ജനറൽ സെക്രട്ടറിമാരായ ഫാ. ലെസ്ലി പി. ചെറിയാൻ, ഫാ. മിഥുൻ വർഗീസ് വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികസംഘം സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

തിരുവല്ല : കുറ്റൂരിൽ  വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിൻ്റെ  പോർച്ചിൽ കിടന്ന കാറിന്റെ ചില്ല് തകർത്തതാണ് സംഭവം. തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂർ കല്ലൂരേത്ത് വീട്ടിൽ ഉമാദേവിയുടെ വീടിന് നേരെയാണ്...

കൊച്ചിയിലെ വേടന്റെ പരിപാടി : 200-ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ സംഘം ചേർന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ് .വേടന്റെ മാനേജർ...
- Advertisment -

Most Popular

- Advertisement -