Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീനാദേവി കുഞ്ഞമ്മ...

ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശ രേഖ

പത്തനംതിട്ട : പള്ളിക്കൽ ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ്  ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശ രേഖ. അപേക്ഷയിൽ കാർഡ് ഉടമയുടെ സമ്മതപത്രം ഉണ്ടായിരുന്നു. ഉടമയുമായി ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ് പകർപ്പും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിച്ചിരുന്നതായും  വിവരാവകാശ രേഖയിൽ പറയുന്നു.

നേരത്തെ വ്യാജമായാണ് ശ്രീനാദേവി കുഞ്ഞമ്മ പേര് റേഷൻ കാർഡിൽ ചേർത്തത് എന്ന് ആരോപിച്ച് കാർഡ് ഉടമയുടെ മക്കൾ രംഗത്തെത്തിയിരുന്നു.
ഇതേ തുടർന്ന് തിരഞ്ഞെടുപ്പിന് ശേഷം ശ്രീനാദേവിയുടെ പേര്
വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്യാൻ അടൂർ ആർ.ഡി.ഒ ഉത്തരവിട്ടിരുന്നു.

എന്നാൽ, താൻ പാർട്ടി വിട്ടതിലുള്ള വൈരാഗ്യം മൂലം സിപിഐ നേതൃത്വം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തിയ പകപോക്കലാണിതെന്ന് ശ്രീനാദേവി കുറ്റപ്പെടുത്തി. വിവരാവകാശ രേഖ പുറത്തുവന്നതോടെ തന്റെ ഭാഗത്തെ സത്യസന്ധത തെളിഞ്ഞതായും അവർ കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് പി.എസ്. നായർ  ജന്മദിനാശംസകൾ നേർന്നു

തിരുവല്ല: എഴുപത്തിയേഴാമത്‌ ജന്മദിനം ആചരിക്കുന്ന  മാർത്തോമ്മാ  സഭ അധ്യക്ഷൻ  ഡോ  തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റും തിരുവിതാംകൂർ വികസന സമിതി ചെയർമാനുമായ പി.എസ്. നായർ തിരുവല്ലാ...

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി : വഞ്ചിയൂരില്‍ സംഘര്‍ഷം

തിരുവനന്തപുരം : സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് ആരോപിച്ച് തിരുവനന്തപുരം വഞ്ചിയൂരില്‍ സംഘര്‍ഷം .സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാര്‍ഡില്‍ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെ...
- Advertisment -

Most Popular

- Advertisement -