Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ...

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: പിന്നിലിരുന്ന് യാത്ര ചെയ്തയാൾ മരിച്ചു.

പത്തനംതിട്ട: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെക്കിന് പിറകിലിരുന്ന് യാത്ര ചെയ്തയാൾ മരിച്ചു. കൊടുമൺ അങ്ങാടിക്കൽ തെക്ക് ചരുമുരുപ്പിൽ വീട്ടിൽ കെ മോഹനൻ (64) ആണ് മരിച്ചത്.

ബൈക്ക് ഓടിച്ച കുരമ്പാല പാലുവേലിൽ കുഴിയിൽ ശ്യാംകുമാർ (36)ന് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.30ന് പന്നിവിഴ കൈമലപാറ ജങ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. അടൂരിൽ നിന്നും കൊടുമൺ ഐക്കാടേക്ക് പോകുകയായിരുന്നു മോഹനനും ശ്യാം കുമാറും. ഈ സമയത്താണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുന്നത്.

ബൈക്കിൽ നിന്നും തെറിച്ചുവീണ മോഹനന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു

തിരുവല്ല: തിരുവല്ലയിലെ  മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു. മഴുവെങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പാടശേഖരത്തിന് ഇന്ന് രാവിലെ 11.30 നും മേപ്രായിൽ സെൻ്റ് ജോർജ് പള്ളിക്ക് സമീപമുള്ള പാടശേഖരത്തിന് ഉച്ചയ്ക്ക് 2.30...

വയനാട് ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു .തുരങ്കനിർമ്മാണം നടക്കുന്നതിന് തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചിൽ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതികാനുമതി...
- Advertisment -

Most Popular

- Advertisement -