Monday, August 31, 2026
No menu items!

subscribe-youtube-channel

HomeEducationഎംസിഎ പ്രവേശനത്തിന്...

എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി എസ്.എസ്.എൽ.സി, പ്ലസ് ടു/ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കമ്പ്യൂട്ടർ പഠിക്കാത്തവർക്ക് യൂണിവേഴ്സിറ്റി/ കോളേജ് തലത്തിൽ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടിവരും.

പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in ലൂടെ ഓൺലൈനായി മെയ് 25 വരെ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം മെയ് 26 വരെ. പൊതു വിഭാഗത്തിന് 1300 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്യൂമറേഷൻ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച ബി എൽ ഒ മാർക്ക് ജില്ലാ കലക്ടറുടെ അനുമോദനം

പത്തനംതിട്ട: ജില്ലയിലെ എന്യൂമറേഷൻ ഫോമുകളുടെ വിതരണവും ശേഖരണവും ഡിജിറ്റൈസേഷനും 100 ശതമാനം പൂർത്തിയാക്കിയ അടൂർ നിയമസഭാ മണ്ഡലത്തിലെ ബി എല്‍ ഒ മാരെ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അനുമോദിച്ചു. ബൂത്ത്...

വിദ്യാലയങ്ങളിൽ ഓണ അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണ അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ.എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിൽ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.ഹയർ സെക്കന്‍ററി ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് തുടങ്ങുക.20ന്...
- Advertisment -

Most Popular

- Advertisement -