Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsഭരണവിരുദ്ധ തരംഗത്തിൽ...

ഭരണവിരുദ്ധ തരംഗത്തിൽ കേരളവും തമിഴ്‌നാടും ബംഗാളും

തിരുവനന്തപുരം : കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണവിരുദ്ധ തരംഗം.കേരളത്തിൽ യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്.വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിട്ട ശേഷമാണ് ധർമടത്ത് പിണറായി വിജയൻ മുന്നിലായത്.

തമിഴ്നാട്ടിൽ മെഗാസ്റ്റാർ വിജയിന്റെ തമിഴക വെട്രി കഴകം നൂറ് കടന്നു. ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എഐഡിഎംകെ രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഇപ്പോഴും പിന്നിലാണ്.

ബംഗാളിൽ ബിജെപി കേവല ഭൂരിപക്ഷം മറികടന്ന് മുന്നേറുകയാണ്.തൃണമൂൽ കോൺഗ്രസിന് ഇതുവരെ നൂറ് കടക്കാനായിട്ടില്ല. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു .ഇടതുകക്ഷികൾ രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപാലംകൃത പാലങ്ങൾ വ്യാപകമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിൽ...

നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു: സംസ്‌കാരം നാളെ (വ്യാഴം)

പത്തനംതിട്ട: കണ്ണൂരിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എഡിഎം എം.കെ.നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു. നാളെ ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. പരിയാരം മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -