Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവിജയാഹ്ലാദത്തിനിടെ കോഴിക്കോട്...

വിജയാഹ്ലാദത്തിനിടെ കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് സംഘർഷം: ആറുപേർക്ക് പരിക്ക്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട് എൽഡിഎഫ് യുഡിഎഫ് സംഘർഷം. നാദാപുരം നിയോജകമണ്ഡലത്തിൽപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് എൽ.ഡി.എഫ്, യുഡിഎഫ് സംഘർഷമുണ്ടായത്.

ഒരു വനിത അടക്കം ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. അബ്ദുൽ ജലീൽ, മുനീർ കെ.ടി, ജീവൻസ് പ്രകാശ്, അജീർ കെ ടി, പ്രകാശ്, അജ്‌നാസ് മഠത്തിൽ എന്നിവർക്കാണ് പരിക്കേറ്റത്. യുഡിഎഫ് സ്ഥാനാർഥി അഭിജിത്ത് വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ അഞ്ച് യുഡിഎഫ് പ്രവർത്തകരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എ പത്മകുമാറിൻ്റെ ആറന്മുളയിലെ വസതിയ്ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി

ആറന്മുള : ശബരിമല സ്വർണാപഹരണ കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ ആറന്മുളയിലെ വസതിയ്ക്ക് പോലീസ്  സുരക്ഷ ഏർപ്പെടുത്തി.  ഇവിടെ ബാരിക്കേഡും സ്ഥാപിച്ചു. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്.        പത്മകുമാറിൻ്റെ...

സമത്വവും സാഹോദര്യവുമാണ് ഭാരതത്തിൻ്റെ മഹത്വം- കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ

തിരുവല്ല: ലോകത്ത് ഏതു രാജ്യത്ത് ചെന്നാലും ഇന്ത്യാക്കാരനാണെന്നു പറയുമ്പോൾ കിട്ടുന്ന ആദരവും അംഗീകാരവും ഏറെ മഹത്തരമാണെന്നും അത് സംരക്ഷിക്കേണ്ടത് ഒരോ ഭാരതീയൻ്റയും ബാദ്ധ്യതയാണെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു. രാജ്യത്ത് ശാന്തിയും സമാധാനവും, മതസൗഹാർദ്ദവും, പരസ്പര...
- Advertisment -

Most Popular

- Advertisement -