Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKollamട്രെയിനിൽ ഉറങ്ങിക്കിടന്ന...

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ

കൊല്ലം : ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശിയായ ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ.കൊല്ലം അയത്തിൽ സ്വദേശി സാനിഷാ(40)ണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം.

തെങ്കാശിയിൽ നിന്ന് എടത്വാ പള്ളിയിൽ തീർത്ഥാടനം നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയത്. മുത്തച്ഛനൊപ്പം നിലത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തൊട്ടടുത്ത കമ്പാർട്ട്മെന്റിലേക്ക് എടുത്തുകൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. തൊട്ടടുത്തെ സീറ്റിലുണ്ടായിരുന്ന സ്ത്രീ  ഇയാൾ കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്നാണ് പ്രതി അറസ്റ്റിലായത്.ഇയാൾ വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും

മല്ലപ്പളളി: മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും ആഗസ്ത് 9-ന്  കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡൻ്റ് എം.പി...

ആല്‍ഫ പാലിയേറ്റീവ് കെയര്‍വിഷന്‍ 2030 ശില്‍പ്പശാല തിരുവല്ലയില്‍ നടത്തി

തിരുവല്ല : പാലിയേറ്റീവ് കെയര്‍ രംഗത്തെ വെല്ലുവിളികളും അതിനുള്ള പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ വിഷന്‍ 2030 കാമ്പയിന്‍ ശില്‍പ്പശാല തിരുവല്ലയില്‍ നടത്തി. തിരുവല്ല കാവുംഭാഗം...
- Advertisment -

Most Popular

- Advertisement -