Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഭാരതത്തിലെ ആദ്യത്തെ...

ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ന്യൂഡൽഹി: ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ പുറത്തിറക്കി. സ്വീഡിഷ് നിര്‍മാതാക്കളായ കാന്‍ഡെല വികസിപ്പിച്ചെടുത്ത ‘കാന്‍ഡെല പി-12’ എന്ന ഈ ഹൈടെക് ബോട്ട് ആണ് സഞ്ചാരികള്‍ക്ക് പുറത്തിറക്കിയത്.

ഗേറ്റ്വേ ഓഫ് ഇന്ത്യ, അലിബാഗ്, എലിഫന്റാ ഗുഹകള്‍ എന്നിവയ്‌ക്കിടയില്‍ വേഗതയേറിയതും സുഗമവും മലിനീകരണമില്ലാത്തതുമായ ജലയാത്രയാണ് ഇതിന്റെ ലക്ഷ്യം. നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ, ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഇത് ജലഘര്‍ഷണം ഗണ്യമായി കുറയ്‌ക്കുകയും, തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു. പരമ്പരാഗത ബോട്ടുകളിലെ യാത്രയിലുണ്ടാകുന്ന കുലുക്കങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ അതിവേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാന്‍ കാന്‍ഡെല പി-12 അവസരം ഒരുക്കുന്നത്. ബോട്ടിന്റെ ഔദ്യോഗിക സര്‍വീസ് എന്ന് മുതല്‍ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അറ്റന്‍ഡര്‍ ഒഴിവ്

പത്തനംതിട്ട : ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കുന്നു. അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച. എസ്എസ്എല്‍സി, എ...

മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ  ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്....
- Advertisment -

Most Popular

- Advertisement -