Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും മഴ...

ഇന്നും മഴ തുടരും : രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. രണ്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശമുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന്  രാത്രി 11.30 വരെ 1.3 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ ലൈഫ് ലൈനിൽ ചർമരോഗ വിഭാഗം ഉദ്ഘാടനം

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ചർമ്മ - സൗന്ദര്യ  രോഗങ്ങളും ചികിത്സകളും എന്ന സംവിധാനത്തോടെ  ആരംഭിച്ച ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ  ഉദ്ഘാടനം മാർത്തോമാ സഭാ അടൂർ ഭദ്രാസനാധിപൻ...

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും ; 8 പേർ മരിച്ചു

പാറ്റ്ന : ബിഹാറിലെ നളന്ദ ജില്ലയിലുള്ള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുമകപ്പെട്ട് എട്ട് പേർ മരിച്ചു .മരിച്ചവരെല്ലാം സ്ത്രീകളാണ് .നളന്ദ ജില്ലയിലെ ബീഹാർ ഷെരീഫിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ശീതള മാതാ ക്ഷേത്രത്തിലാണ്...
- Advertisment -

Most Popular

- Advertisement -