Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് പുനഃപരീക്ഷ:...

നീറ്റ് പുനഃപരീക്ഷ: അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റിവച്ച നീറ്റ് യു.ജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ വഴി https://neet.nta.nic.in/ ഹാൾടിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രം ഉൾപ്പെടെയുളള വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ കേന്ദ്രത്തിലേക്കുളള പ്രവേശനം രാവിലെ 11ന് ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാകേന്ദ്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല.

ഉച്ചയ്ക്ക് 1.45ന് ഇൻവിജിലേറ്റർമാർ ടെസ്റ്റ് ബുക്ക് ലെറ്റുകൾ വിതരണം ചെയ്യും. ഇത്തവണ പരീക്ഷാ സമയം 195 മിനിട്ടായി വർദ്ധിപ്പിച്ചിട്ടുണ്ട്. റഫ് വർക്കുകൾ ചെയ്യുന്നതിനായി മുൻപ് നൽകിയ രണ്ട് പേജുകൾക്ക് പകരം ഇനി മുതൽ നാലുപേജുകൾ ലഭ്യമാക്കുമെന്നും എൻ.ടി,എ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയുടെ പരാതി : മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു

തൃശൂർ : ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് തൃശൂർ വടക്കാഞ്ചേരി പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പോലീസ്...

അപകടകാരികളായ തെരുവ് നായ്‌ക്കളെ കൊല്ലാൻ അനുമതി ; അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കണം ; സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി.അപകടകാരികളായ നായ്‌ക്കളെ കൊല്ലാൻ കോടതി അനുമതി നൽകി.സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി...
- Advertisment -

Most Popular

- Advertisement -