Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഗൂഗിൾ മാപ്പ്...

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം വീണ്ടും അപകടത്തിൽപെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം വീണ്ടും അപകടത്തിൽപെട്ടു. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച വാഹനമാണ് കോന്നി കള്ളിപ്പാറയ്‌ക്ക് സമീപം അപകടത്തിൽപെട്ടത്. മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിച്ച കാർ വനത്തിനുള്ളിൽ വഴിതെറ്റി കൊക്കയിലേക്ക് മറിയുന്ന സാഹചര്യത്തിൽ എത്തി. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസെത്തിയാണ് ഇദ്ദേഹത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

മാങ്കോട് നിന്ന് തിരുവല്ലയിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യുകയായിരുന്നു പാസ്റ്റർ സജി ചെറിയാൻ. എന്നാൽ മാപ്പിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന് വാഹനം മുന്നോട്ട് പോയതോടെ കള്ളിപ്പാറയ്‌ക്ക് സമീപമുള്ള വനമേഖലയിൽ കുടുങ്ങുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ കൊക്കയിലേക്ക് ചരിഞ്ഞു വീണു.

അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ പാസ്റ്റർ സജി ചെറിയാൻ ‘112’ എന്ന എമർജൻസി നമ്പറിൽ വിളിച്ച് പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് കൂടൽ പൊലീസിന്റെ നേതൃത്വത്തിൽ വനത്തിനുള്ളിൽ മണിക്കൂറുകൾ നീണ്ട ഊർജ്ജിതമായ തിരച്ചിൽ നടത്തിയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ആറന്മുള : തിരക്കേറിയ ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിലെ  പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിൽ കുപ്പിക്കഴുത്തു പോലെ സ്ഥിതി ചെയ്യുന്ന പാലം ബലക്ഷയം കാരണം ഏതു...

പാചക വാതക ക്ഷാമം : പ്രതിഷേധിച്ച് കോൺഗ്രസ്

തിരുവല്ല : സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ച് രാജ്യത്തുടനീളം അതിരൂക്ഷമായിരിക്കുന്ന പാചകവാതക ക്ഷാമത്തിൽ നിഷ്ക്രിയരായിരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. തിരുവല്ല ടൗൺ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ഗ്യാസ് ഏജൻസിക്ക് മുന്നിൽ പ്രതിഷേധ സമരവും, യോഗവും സംഘടിപ്പിച്ചു....
- Advertisment -

Most Popular

- Advertisement -