പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് (രണ്ട് ഒഴിവ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ഒരു ഒഴിവ് ) വിഭാഗങ്ങളില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജൂണ്‍ 19 രാവിലെ 10 നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രാവിലെ 11 നും കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0469 2650228.





