Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികനെ ഹെൽമെറ്റ്...

വയോധികനെ ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട : സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ഹെൽമെറ്റ്‌ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് കൂനങ്കര പുളിമൂട്ടിൽ  ഷൈൻ ഷാജി (35) ആണ്  പിടിയിലായത്. കൂനങ്കര കൊച്ചു വടക്കേതിൽ വീട്ടിൽ രാജു (75) വിനാണ് മർദ്ദനമേറ്റത്.

ഇവർ ബന്ധുക്കളാണ്. ചൊവ്വ വൈകിട്ട് 5.30 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുനാട് ഇടപ്പറമലയിൽ വെച്ച് രാജുവിനെ പ്രതി വഴിയിൽ തടഞ്ഞു നിർത്തുകയും രാജു ഓടിച്ചു വന്ന സ്കൂട്ടർ രാജുവിന്റെ മുകളിലേക്ക് തള്ളി മറിച്ചിടുകയും  രാജു ധരിച്ചിരുന്ന ഹെൽമെറ്റ് പ്രതി ഊരിയെടുത്ത് രാജുവിന്റെ തലയിലും മുഖത്തും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു.

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന രാജുവിനെ നാട്ടുകാർ പെരുനാട് ഗവ. ആശുപത്രിയിലും തുടർന്ന്  പത്തനംതിട്ട ജനറൽ ആശുപത്രിയിലും കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.

രാജുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത  പോലീസ് ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.  എസ്എച്ച്ഒ റോയ്. ആർ, എസ് ഐ റെജി തോമസ്, എസ് സി പി ഒ രാജേഷ്, സിപിഒ മാരായ അരുൺ, രാഹുൽ, രാം പ്രകാശ് എന്നിവർ അടങ്ങിയ സംഘമാണ്  അറസ്റ്റ് ചെയ്തത് പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കയില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി വെടിവെപ്പ് : 15 പേർ കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ : അമേരിക്കയില്‍ ന്യൂ ഓർലീൻസില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ത്ത സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു .35 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.സംഭവത്തിനു പിന്നാലെ  ട്രക്ക് ഡ്രൈവറായ  ഷംസുദ്ദീൻ ജബാറി(42)നെ പൊലീസ്...

ബംഗ്ലാദേശികൾക്ക് കേരള മേൽവിലാസത്തിൽ ആധാറും റേഷൻ കാർഡും

കൊല്ലം : കേരളത്തിലേക്ക് അതിഥി തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞുകയറിയ ബംഗ്ലാദേശികൾക്ക് ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നതിന് പിന്നിൽ വൻ മാഫിയ .കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്ന് പത്ത്...
- Advertisment -

Most Popular

- Advertisement -