Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് 10...

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നു.  ഇന്ന് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ മൂന്നുപേര്‍ കോഴിക്കോട് ജില്ലയിലാണ്.

തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും പാലക്കാട് ഒരാള്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഷിഗെല്ല ബാധിച്ച് അഞ്ചു മരണവും സ്ഥീരികരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 196 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് രോഗബാധ കൂടിതലായി റിപ്പോര്‍ട്ട് ചെയ്തത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്.

വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ  മരിച്ചു

മല്ലപ്പള്ളി :  വാഹന അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. വായ്പ്പൂര്  പുത്തൻപറമ്പിൽ നന്ദന്റെ മകൻ  രെഞ്ചു നന്ദനൻ( 28) ആണ് വാഹന അപകടത്തിൽ മരിച്ചത്. മഠത്തിൻച്ചാലിന് സമീപം  സ്കൂൾ ബസുമായി കൂട്ടിയിടിച്ചാണ്...

ശബരിമല തീർത്ഥാടനം : ഇത്തവണ വരുമാനത്തില്‍ വര്‍ധനവ്

ശബരിമല: ഇത്തവണ തീർഥാടന കാലത്ത് ശബരിമലയിലെ വരുമാനത്തില്‍ വര്‍ധനവ്. മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനം ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ...
- Advertisment -

Most Popular

- Advertisement -