Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ.ഡി.ആർ.എഫ് സ്‌കൂൾ...

എൻ.ഡി.ആർ.എഫ് സ്‌കൂൾ സുരക്ഷ പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ട: ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ ഡി ആർ എഫ്) സ്കൂൾ സുരക്ഷ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജവഹർ നവോദയ വിദ്യാലയത്തിൽ അടിയന്തര ദുരന്തനിവാരണ-രക്ഷാപ്രവർത്തന പരിശീലനം സംഘടിപ്പിച്ചു.

​അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം (എമർജൻസി റെസ്ക്യൂ), ബേസിക് ലൈഫ് സപ്പോർട്ട് എന്നീ  വിഷയങ്ങളിലായിരുന്നു പരിശീലനം. ​ദുരന്തമുഖങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രഥമശുശ്രൂഷകൾ, പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള രീതികൾ എന്നിവ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പരിചയപ്പെടുത്തി.

533 വിദ്യാർഥികളും 27 അധ്യാപകരും ജീവനക്കാരും പരിശീലനത്തിൽ പങ്കെടുത്തു. ​എൻ.ഡി.ആർ.എഫ് ടീം കമാൻഡർ ഇൻസ്പെക്ടർ എസ് പി  യാദവ് നേതൃത്വം നൽകി. ഇൻസ്ട്രക്ടർമാരായ എസ് ബി സുജിത് , കാളീശ്വരൻ, ചൈനി സന്തോഷ്, ജീന മുഹമ്മദ്, സൗമ്യ ആനന്ദൻ, സന്തോഷ് (റേഡിയോ ഓപ്പറേറ്റർ), വൈ. അർജുൻ (ഡ്രൈവർ) എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ

കോട്ടയം : കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി  അർജുൻ (29) ആണ് നിരോധിത രാസലഹരിയായ  എം ഡി എം എയുമായി കോട്ടയം വെസ്റ്റ്...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: നാരായണീയ പാരായണം സമാപിച്ചു.

തിരുവല്ല: നാല്പതാമത് അഖില ഭാരത ശ്രീമത് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി കഴിഞ്ഞ 60 ദിവസങ്ങളിലായി കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ  നടന്നുവന്ന സമ്പൂർണ്ണ  നാരായണീയ പാരായണം സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റമ്പതിൽപരം...
- Advertisment -

Most Popular

- Advertisement -