Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsഖത്തറിലെ പ്രകൃതിവാതക...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം: 18 പേരെ കാണാതായി

ദുബായ് : ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം.റാസ് ലഫാൻ വ്യവസായ മേഖലയിലെ ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിൽ ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 18 പേരെ കാണാതായി, 54 തൊഴിലാളികൾക്ക് പരിക്കേറ്റു. ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ചിട്ട പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്.

കഴിഞ്ഞ മാർച്ചിലും റാസ് ലഫാനിലെ ഈ പ്ലാന്റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റാണിത്. സ്‌ഫോടനം ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാമെന്നാണ് സൂചന.കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട് : മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ശനി രാത്രി പത്തോടെയാണ് പുലി കുടുങ്ങിയത്. ടാപ്പിങ്‌ തൊഴിലാളികൾക്കു മുന്നിലേക്ക് പുലി ചാടിവീണതിനെത്തുടർന്ന്...

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറകെണി ഒരുക്കി കോന്നി പഞ്ചായത്ത്

പത്തനംതിട്ട : മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറകെണി ഒരുക്കി കോന്നി പഞ്ചായത്ത്.മാലിന്യസംസ്‌കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ്...
- Advertisment -

Most Popular

- Advertisement -