Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയില്‍ റെയില്‍...

കൊച്ചിയില്‍ റെയില്‍ പാളം മുറിച്ചു കടത്തിയതായി സംശയം : തുറമുഖ അതോറിറ്റി അന്വേഷണം തുടങ്ങി

കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡണ്‍ ഐലന്‍ഡിലെ തുറമുഖ മേഖലയിലെ റെയില്‍ ട്രാക്കിന്റെ അര കിലോമീറ്ററോളം മുറിച്ചു കടത്തിയതായി സംശയം. വല്ലാര്‍പാടം നിലവില്‍ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്.

നിലവില്‍ ഈ ഭാഗത്തേക്കു ചരക്കുനീക്കം ഇല്ലാത്തതിനാല്‍ കാടുമൂടി കിടക്കുകയായിരുന്നു. ക്യു9 ബര്‍ത്ത് മുതല്‍ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണു കാണാതായത്. ടാറ്റാ ടെറ്റ്‌ലിയുടെ മുന്നിലൂടെ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനു മുന്നിലെത്തുന്ന റോഡിനു കുറുകെ കടന്നു പോയിരുന്നതാണ് ഈ റെയില്‍വേ ലൈന്‍.

എന്നാൽ സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇവിടെ കാവലുണ്ട്. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ കണ്ണു വെട്ടിച്ചാണു വന്‍തുക വില മതിക്കുന്ന ലോഹഭാഗങ്ങള്‍ പുറത്തേക്കു കടത്തിയതായി സംശയിക്കുന്നു. സംഭവത്തില്‍ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണു വിവരം.

വെള്ളൂര്‍ എച്ച്എന്‍എല്ലിലേക്കു മുമ്പ് കല്‍ക്കരി കൊണ്ടു പോയിരുന്നത് ഈ ട്രാക് വഴിയാണ്. പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പാളത്തിന്റെ പരിപാലനവും അവര്‍ തന്നെയാണു ചെയ്തിരുന്നത്. റെയില്‍വേ ലൈന്‍ റോഡിലേക്ക് തുറക്കുന്ന ഭാഗത്തു ഗേറ്റ് ഉണ്ട്. പാളം സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ മതില്‍ക്കെട്ടിനകത്തു ചിതറിക്കിടക്കുകയാണ്.

പുറത്തു നിന്ന് അനുവാദമില്ലാതെ ആര്‍ക്കും കടക്കാന്‍ കഴിയാത്ത മേഖലയില്‍ നിന്ന് ഇത്രയേറെ റെയില്‍വേ ട്രാക്ക് മോഷണം പോയതില്‍ വലിയ ദുരൂഹതയും സുരക്ഷാ വീഴ്ചയുമുണ്ട്. എന്നാൽ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇന്നലെ വൈകിട്ട് റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാവേലിക്കര താലൂക്ക് ഓഫീസ് നിർമാണം അന്തിമഘട്ടത്തിൽ

മാവേലിക്കര : താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ.  2023ലാണ് നഗരമധ്യത്തിലെ ബുദ്ധ ജംഗ്ഷനിൽ പുതിയ താലൂക്ക് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്. മൂന്ന് നിലകളിലായി 11,717ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം റീബിൽഡ് കേരള...

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന (എഫ്.എല്‍.സി) ജില്ലയില്‍ ആരംഭിച്ചു. കലക്ടറേറ്റിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയര്‍ഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് ...
- Advertisment -

Most Popular

- Advertisement -