Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഗാർഡിയൻസ് ലഹരി...

ഗാർഡിയൻസ് ലഹരി വിരുദ്ധ സമിതി രൂപീകരിക്കും

തിരുവനന്തപുരം : ലഹരി വിപത്തിനെതിരെ ​ഗാർഡിയൻസ്  സമിതി രൂപീകരിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി. സന്നദ്ധ സമിതി രൂപീകരണവും പരിശീലനവും  ജൂൺ 26ന് രാവിലെ 10 മുതൽ 3 വരെ തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ നടക്കും.

ലഹരി വിരുദ്ധ ദിനാചരണം ഉച്ചയ്ക്ക് 2ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. ഫാ.സജി മേക്കാട്ടിൽ (എൻക്രിസ്റ്റോ ഫൗണ്ടേഷൻ ) ക്ലാസ് എടുക്കും. ​

ഗാർഡിയൻസ് സന്നദ്ധ സേനയുടെ ഭാ​ഗമാകാൻ താൽപ്പര്യമുള്ളവർ 9447803225, 9847255405 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അലക്സ് മണപ്പുറത്ത്, ഡോ.റോബിൻ പി മാത്യു എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു : ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു

ധാക്ക : ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം തുടരുന്നു.ഞായറാഴ്ച രാത്രി 28 വയസ്സുള്ള ഹിന്ദു ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു.ചിറ്റഗോങ്ങിലെ ദഗൻഭുയാനിൽ ഓട്ടോഡ്രൈവർ സമീർ ദാസാണ് കൊല്ലപ്പെട്ടത്.സമീറിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. സമീറിന്റെ...

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി ; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കും

ന്യൂഡൽഹി : രാജ്യത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി.നേരത്തെ ഇത് ആറുശതമാനം ആയിരുന്നു ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് ഈ നീക്കം . അസംസ്‌കൃത എണ്ണയും സ്വർണവും...
- Advertisment -

Most Popular

- Advertisement -