Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യത്തിനും ലഹരിക്കും...

മദ്യത്തിനും ലഹരിക്കും എതിരെയുള്ള പോരാട്ടത്തിൽ സർക്കാർ വീര്യം കുറക്കരുത്: മലങ്കര സഭ

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭ സമൂഹത്തിന്റെ മാനവ ശാക്തീകരണത്തിന് കാവലായി നിലകൊള്ളുന്ന  ആത്മീയ സ്രോതസ്സെന്ന് എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം ലിജു. സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധദിനാചാരണവും, ഗാർഡിയൻസ് സന്നദ്ധ സംഘടനയുടെ രൂപീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യത്തിനും ലഹരിക്കുമെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ വീര്യം കുറയ്ക്കരുതെന്നും സർക്കാരിന്റെ മദ്യനയം സംബന്ധിച്ച്  ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ സമീപനം സ്വാ​ഗതാർഹമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രതികരിച്ചു.

സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് സഭയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ലഹരി വിരുദ്ധ സമിതി അധ്യക്ഷൻ യൂഹാനോൻ മാർ പോളീകാർപ്പോസ് മെത്രാപ്പോലീത്താ പ്രഖ്യാപിച്ചു. ലഹരിക്കെതിരായ ഗാർഡിയൻസ് സന്ന​​ദ്ധ സേനയിൽ അം​ഗങ്ങളായവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

ഫാ. സജി മേക്കാട്ട്, അലക്സ് മണപ്പുറത്ത്‌, ഡോ. റോബിൻ പി മാത്യു, ഫാ മാത്യു നൈനാൻ, ഫാ. സന്തോഷ്‌ വി ജോർജ്, ഫാ. ജോസ് എം ഡാനിയേൽ, മാമച്ചൻ മുട്ടേൽ, ഒ. അച്ചൻകുഞ്ഞ്. ജോൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ രണ്ട് ദിവസമായി നടന്നു വന്നിരുന്ന കിസാന്‍ മേള സമാപിച്ചു

തിരുവല്ല: അപ്പര്‍ കുട്ടനാടിന്റെ കാര്‍ഷിക പെരുമയ്ക്ക് മാറ്റുകൂട്ടിയ രണ്ടു നാള്‍ നീണ്ടു നിന്ന കാര്‍ഷിക മേളയ്ക്ക് സമാപനമായി. തിരുവല്ല പുളിക്കീഴ് റിയോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സമാപന...

വയനാടും പാലക്കാടും യുഡിഎഫ് ; ചേലക്കര എൽ ഡി എഫിന്

വയനാട് /പാലക്കാട് /തൃശ്ശൂർ : വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനും വിജയം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നര...
- Advertisment -

Most Popular

- Advertisement -