Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsവായന വാരാചരണ...

വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെയും കാരയ്ക്കൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം സി.കെ. അനു ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ ലൈബ്രറി ചുമതലയുള്ള അദ്ധ്യാപിക വി. നീത അദ്ധ്യക്ഷത വഹിച്ചു. യുവ കവയിത്രി മെൽവിയ പി.എൻ.പണിയ്ക്കർ അനുസ്മരണം നടത്തി. തുടർന്ന്  അമ്മമാരും അദ്ധ്യാപകരും വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തിയ താളും തണലും പരിപാടി  നടന്നു.

ഗ്രാമപഞ്ചായത്തംഗം ടി.ആർ ദേവരാജൻ, ലൈബ്രറി സെക്രട്ടറി റ്റി.ആർ ജയരാജ്, ജോയിന്റ് സെക്രട്ടറി പി.സി. ജേക്കബ്, കെ.അജയകുമാർ  അദ്ധ്യാപകരായ ഷിബിത ലില്ലി മാത്യു, എസ്. ഷെഫീന എന്നിവർ പ്രസംഗിച്ചു. യുവ കവയിത്രി മെൽവിയയെ ചടങ്ങിൽ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബശ്രീ കൈത്താങ്ങിലൂടെ  12 പേർ പരീക്ഷാ ഹാളിലേക്ക്

പത്തനംതിട്ട: പട്ടികവർഗവിഭാഗങ്ങളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കാത്ത  കുട്ടികളെ കണ്ടെത്തി   അവർക്കാവശ്യമായ ക്ലാസുകൾ നൽകി പ്ലസ്‌ടു യോഗ്യതയുള്ളവരാക്കി കരിയർ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി  കുടുംബശ്രീ ആവിഷ്കരിച്ച് നടപ്പിലാക്കിയ 'കൈത്താങ്ങ്' പദ്ധതിയുടെ ഈ അധ്യയന...

സംസ്ഥാനത്തിന്റെ  ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ അംഗീകാരം

ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ ഭരണപരിഷ്ക്കരണ വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ  കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ  ഒന്നാമതായി  കേരളത്തിൻ്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഇടം പിടിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന്...
- Advertisment -

Most Popular

- Advertisement -