Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു. അടൂർ എംഎൽഎ സി വി ശാന്തകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സമൂഹം ഏറെ ബഹുമാനിക്കുന്ന മുഖ്യ വിഭാഗമാണ് ഡോക്ടര്മാരെന്നു അദ്ദേഹം പറഞ്ഞു. ആശുപത്രികൾ കൂടുന്നതിലല്ല, ഉള്ളവയുടെ ചികിത്സാ സൗകര്യങ്ങൾ കൂട്ടി രോഗങ്ങൾ പ്രതിരോധിക്കുന്നതിലാണ് കാര്യം. അനുകമ്പയോടെ രോഗികൾക്കു ആശ്വാസം നൽകുന്നവരാകട്ടെ എല്ലാ ഡോക്ടർമാരും എന്ന് അദ്ദേഹം ആശംസിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

ഈ വർഷത്തെ ഡോക്ടർസ് ഡേ മുഖ്യവിഷയമായ “മുഖംമൂടിക്കപ്പുറം: മറ്റുള്ളവരെ സുഖപ്പെടുത്തുന്നവരുടെ മുറിവുകൾ ആരാണ് ഉണക്കുന്നത്?” എന്ന വിഷയത്തെ അധികരിച്ചു  ലൈഫ് ലൈൻ ഗൈനെക്കോളജി വിഭാഗം മേധാവി
പ്രൊഫ ഡോ ബി പ്രസന്നകുമാരി പ്രബന്ധം അവതരിപ്പിച്ചു.

അനസ്തേഷ്യ വിഭാഗം മേധാവി, ഡോ രാംകുമാർ പി, ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം മേധാവീ  ഡോ സാജൻ അഹമ്മദ്, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ ബിനു ഗോവിന്ദ്, അസ്ഥിരോഗവിദഗ്ധൻ ഡോ റിജു ആർ എന്നിവർ പ്രസംഗിച്ചു. വിശിഷ്ടാതിഥിക്കുള്ള ഉപഹാരം ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്നേഹക്കൂട്ടിന്റെ  രണ്ടാം സമ്മേളനം പരുമല സെമിനാരിയിൽ  നടന്നു

പരുമല: വൈദികശ്രേഷ്ഠരുടെയും ബസ്‌ക്യോമ്മോമാരുടെയും കൂട്ടായ്മയായ 'സ്നേഹക്കൂട്ടിന്റെ' രണ്ടാം സമ്മേളനം പരുമല സെമിനാരി ചാപ്പലില്‍  നടന്നു.  സെമിനാരി മാനേജര്‍  കെ.വി.പോള്‍ റമ്പാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. വൈദിക...

ശ്രീവല്ലഭ ക്ഷേത്രത്തിൽ 19-ന് കൊടിയേറും

തിരുവല്ല : തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഫെബ്രുവരി 19-ന് കൊടിയേറും. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ വൈകിട്ട് 4.25നും 5.55നും മദ്ധ്യേ കൊടിയേറുമെന്ന് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ അറിയിച്ചു. 28നാണ്...
- Advertisment -

Most Popular

- Advertisement -