Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഡിസാസ്റ്റർ മാനേജ്മെന്റ്...

ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി കമ്മ്യൂണിറ്റി അവയർനസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം

കോഴഞ്ചേരി: ദേശീയ ദുരന്തനിവാരണ സേന ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ കമ്മ്യൂണിറ്റി അവയർനസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കമായി. കോയിപ്രം  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 6 പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കാണ്  ലൈവ് അവതരണത്തോടെ ക്ലാസെടുത്തത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.കെ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

ദുരന്ത നിവാരണത്തിന്പരിശീലനം നേടിയവരുടെ സ്വയം ഗ്രൂപ്പുകൾ എല്ലായിടത്തും ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ്  പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന്   ചടങ്ങിൽ പങ്കെടുത്ത ഡെപ്യൂട്ടി കലക്ടർ ബീന എസ്. ഹനീഫ പറഞ്ഞു. ജില്ലയിലെ എല്ലാ ജനപ്രതിനിധികൾക്കും തുടർ പരിപാടിയിലൂടെ പരിശീലനം നൽകുമെന്ന് അവർ അറിയിച്ചു.

കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ്ഈപ്പൻ അധ്യക്ഷത വഹിച്ചു. എൻ ഡി ആർ എഫ് ടീം കമാണ്ടർ ദീപക് ചിലാർ, എം കെ ധനുഷ് എന്നിവർ പരിശീലനക്ലാസ്സ്‌ എടുത്തു. എം കാളീ ശ്വരൻ, സൗമ്യ, ജീന, മുഹമ്മദ്‌ ഹരിത,ശങ്കർ  റാവു ലാബെല ഏന്നീ എൻ ഡി ആർ എഫ് സേനാംഗങ്ങളോടോപ്പം മോൻസി, പ്രദീപ് എന്നിവരും ചേർന്ന് പ്രദർശന ഡ്രില്ലുകൾ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നിർമ്മലാ മാത്യൂസ്, മുരളി വേങ്ങഴ, മിനി സെബാസ്റ്റ്യൻ, ഷിജു പി സഖറിയ, ജോസഫ് മാത്യു, അഡ്വ സി കെ ശശി അനുരാധ എസ് പിള്ള, രശ്മി മോൾ കെ വി, ഷേർലി ജെയിംസ്,പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ, അനിൽ പൈക്കര, ബിജിമോൾ, എൽസി ക്രിസ്‌റ്റഫർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണിന്റെ മൃത​ദേഹമാണ് ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖം കടന്ന് കായലിൽ പ്രവേശിക്കുമ്പോൾ...

കനത്ത ചൂട് : സ്വയംപ്രതിരോധം പ്രധാനം

ആലപ്പുഴ : താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും സ്വയംപ്രതിരോധം വളരെ പ്രധാനമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള വെയില്‍ കൊള്ളരുത്, നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം...
- Advertisment -

Most Popular

- Advertisement -