Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalമുംബൈയിലെ കെമിക്കൽ...

മുംബൈയിലെ കെമിക്കൽ ഫാക്‌ടറിയിലെ പൊട്ടിത്തെറി:മരണം 10 ആയി

മുംബൈ: ഡോംബിവാലിയിലെ കെമിക്കൽ ഫാക്‌ടറിയിൽ ബോയ്ലർ പ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.വ്യാഴാഴ്ച രാത്രി വരെ മരണസംഖ്യ 7 ആയിരുന്നു. വെള്ളിയാഴ്ച 3 മൃതദേഹങ്ങൾ കൂടി അധികൃതർ കണ്ടെടുത്തു.

ഡോംബിവാലി ഫേസ് 2 ൽ സ്ഥിതി ചെയ്യുന്ന അമുദൻ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചതാണ് വൻ തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഫാക്‌ടറിയുടെ ഉടമകൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീർവിളാകം എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമം

ആറന്മുള : നീർവിളാകം  1741-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമവും അനുമോദന യോഗവും നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകളെയും അനുമോദിച്ചു. നവതി...

രാജിവയ്ക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം : കെ. ജയകുമാർ

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലുള്ള കാലാവധി പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു...
- Advertisment -

Most Popular

- Advertisement -