Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeEducationതിരുവിതാംകൂർ ദേവസ്വം...

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രകലാപീഠത്തിൽ ത്രിവൽസര  കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള വൈക്കം, ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ പഞ്ചവാദ്യം, തകിൽ, നാദസ്വരം ത്രിവൽസര സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് 2024-2025 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 15 നും 20 നും മദ്ധ്യേ പ്രായമുള്ളവരും 10-ാം ക്ലാസ് പാസ്സായിട്ടുള്ളവരും ഹിന്ദുസമുദായത്തിൽപ്പെട്ട ആൺകുട്ടികളും ആയിരിക്കണം.

അഡ്മിഷൻ ലഭിക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോർഡ് നൽകും. അപേക്ഷാ ഫോറത്തിനും മറ്റ് വിശദാംശങ്ങൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെബ് സൈറ്റായ www.travancoredevaswomboard.org സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2024 ജൂൺ 20 ആണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.ആലപ്പുഴ, കോട്ടയം, ഇടുക്കി...

നടൻ ദില്ലി ഗണേഷ് അന്തരിച്ചു

ചെന്നൈ : തെന്നിന്ത്യൻ താരം ദില്ലി ഗണേഷ് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ...
- Advertisment -

Most Popular

- Advertisement -