Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeCareerകേന്ദ്ര തപാൽ...

കേന്ദ്ര തപാൽ വകുപ്പിൽ ഡ്രൈവർ തസ്തികയിലേക്ക് അവസരം

ബെംഗളൂരു: കേന്ദ്ര തപാൽ വകുപ്പിന് (ഇന്ത്യ പോസ്റ്റ്) കീഴിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് വൻ അവസരം. മെയിൽ മോട്ടോർ സർവീസിന് (MMS) കീഴിൽ ബെംഗളൂരു, മൈസൂരു മേഖലകളിലായി ഒഴിവുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 11 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 10 ഒഴിവുകൾ ബെംഗളൂരു കേന്ദ്രത്തിലും ഒരു ഒഴിവും മൈസൂരു സബ് ഡിപ്പോയിലുമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വാർത്ത പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ (7th CPC) പേ ലെവൽ-2 വിഭാഗത്തിലാണ് നിയമനം നടക്കുന്നത്. പ്രതിമാസം 19,900 രൂപ മുതൽ 63,200 രൂപ വരെ അടിസ്ഥാന ശമ്പളവും മറ്റ് കേന്ദ്ര ഗവൺമെന്റ് അലവൻസുകളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് 3 വർഷത്തെ ഡ്രൈവിംഗ് പരിചയവും മോട്ടോർ മെക്കാനിസത്തിൽ അടിസ്ഥാന അറിവും ഉണ്ടായിരിക്കണം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 56 വയസ്സാണ്. വിരമിക്കലിനോടടുത്ത സേനാംഗങ്ങൾക്കും നിശ്ചിത മാനദണ്ഡങ്ങളോടെ അപേക്ഷ നൽകാം. തപാൽ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള അപേക്ഷാ ഫോം പൂർണ്ണമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഓഫ്‌ലൈനായി അയക്കേണ്ടതുണ്ട്. ‘മാനേജർ, മെയിൽ മോട്ടോർ സർവീസ്, ബെംഗളൂരു – 560001’ എന്ന വിലാസത്തിലാണ് തപാലിൽ അപേക്ഷകൾ സമർപ്പിക്കേണ്ടത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധന

തിരുവനന്തപുരം : ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ...

കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് വിജയ്

ചെന്നൈ : കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്.മഹാബലിപുരത്തെ ഹോട്ടലിലാണ് മരിച്ച 41 പേരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത്.ഇരുന്നൂറിലേറെപ്പേർ ചടങ്ങിനെത്തിയിരുന്നു. എല്ലാ കുടുംബങ്ങൾക്കും സമ്പത്തികസഹായവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും...
- Advertisment -

Most Popular

- Advertisement -