Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട്ടിലെ വെള്ളപ്പൊക്കം...

കുട്ടനാട്ടിലെ വെള്ളപ്പൊക്കം : ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി വേണം: കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ : കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിതരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതരുടെയും കർഷകരുടെയും പരാതികൾ അടിയന്തരമായി പരിഹരിക്കണം. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണുന്നതിന് സർക്കാർ ഗൗരവതരമായ പഠനത്തിലേക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

പ്രതികൂല കാലാവസ്ഥയിലും പൊരുതി നിലനിൽക്കുന്ന, എല്ലാം സഹിക്കുന്ന കർഷകരെ നമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അത് പരിഹരിച്ചേ മതിയാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാരത്തുക യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് : പ്രവേശനം ഇന്നും നാളെയും

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 16 ന് രാവിലെ 10 മുതൽ 17 ന് വൈകിട്ട് 4 വരെ നടക്കും. അലോട്ട്‌മെന്റ്...

ട്വന്റി20 കിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടിൽ : ആവേശോജ്വല സ്വീകരണം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ജന്മനാട്ടിൽ എത്തി .ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ്...
- Advertisment -

Most Popular

- Advertisement -