Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsLPST റാങ്ക്...

LPST റാങ്ക് ഹോൾഡേഴ്സ് സമരം പിൻവലിച്ചു

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ 37 ദിവസമായി നടത്തിവന്നിരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീനുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സമരം പിന്‍വലിച്ചത്. എസ് വളർമതി നിരാഹാര സമരം അവസാനിപ്പിച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോ​ഗാർഥികൾ സമരവുമായി രം​ഗത്തെത്തിയത്.പല ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു .

രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലായിരുന്നു ചർച്ച.ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാദ സമാധി : മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം : ഹൈക്കോടതി

കൊച്ചി : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ സമാധിയുമായി ബന്ധപ്പെട്ട് മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ച് ഹൈക്കോടതി.മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് നി​ഗമനത്തിൽ കോടതിക്ക് എത്തേണ്ടിവരും. അതുമായി ബന്ധപ്പെട്ട് പൊലീസും...

രാജി വാർത്തകൾക്ക് പരിഹാസത്തോടെ മറുപടിയുമായി സുരേഷ് ഗോപി എം പി

തൃശൂർ: താൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന്  അറിയിച്ച് സുരേഷ് ഗോപി എം പി രംഗത്തെത്തി. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അദ്ദേഹം...
- Advertisment -

Most Popular

- Advertisement -