Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅത്യാധുനിക അൾട്രാസൗണ്ട്...

അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം ലൈഫ്‌ലൈനിൽ തുടക്കമായി

അടൂർ: ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson Expert 22 (2026 Version) അടൂർ ലൈഫ്ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഈ അത്യാധുനിക സംവിധാനം സ്ഥാപിക്കുന്ന ആദ്യ ആശുപത്രിയാണ് ലൈഫ്ലൈൻ.

ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യപരിചരണത്തിലും മാതൃ-ശിശു ചികിത്സാരംഗത്തും ലോകോത്തര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ സംവിധാനത്തിന്റെ  സ്ഥാപനം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. എൽ. അനിതകുമാരി പറഞ്ഞു.

പരിമിതികൾ ഏറെയുണ്ടെങ്കിലും ഇന്നും ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണെന്ന് അവർ ചൂണ്ടിക്കാട്ടി. അതേസമയം, ഗുണനിലവാരമുള്ളതും ആധുനികവുമായ ചികിത്സയ്ക്ക് മുൻതൂക്കം നൽകുന്ന ലൈഫ്ലൈൻ പോലെയുള്ള സ്വകാര്യ ആശുപത്രികൾ ആരോഗ്യപരിചരണ രംഗത്ത് നിർണായകമായ പങ്കാണ് വഹിക്കുന്നതെന്നും അവർ പറഞ്ഞു.

ചടങ്ങിൽ ലൈഫ്ലൈൻ ആശുപത്രി ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ലൈഫ്ലൈൻ ആശുപത്രി ഫീറ്റൽ മെഡിസിൻ വിഭാഗം മേധാവി ഡോ. അനുസ്മിത ആൻഡ്രൂസ് പുതിയ സംവിധാനത്തിന്റെ സവിശേഷതകളും ചികിത്സാരംഗത്തെ പ്രയോജനങ്ങളും വിശദീകരിച്ചു.

ആശുപത്രി ചാപ്ലയിൻ റവ. സി. ജോസഫ്, ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, സി.ഇ.ഒ. ഡോ. ജോർജ് ചാക്കച്ചേരി എന്നിവർ പ്രസംഗിച്ചു. വിശിഷ്ടാതിഥികൾക്ക് ഡയറക്ടർ ഡോ. മാത്യു പാപ്പച്ചൻ ഉപഹാരങ്ങൾ നൽകി. പുതിയ സംവിധാനത്തിന്റെ കൂദാശ രാവിലെ നടന്ന ചടങ്ങിൽ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.

GE Voluson Expert 22ന്റെ വരവോടെ ഫീറ്റൽ മെഡിസിൻ, മെഡിക്കൽ ജനറ്റിക്സ്, റീപ്രൊഡക്ടീവ് മെഡിസിൻ, ഒബ്സ്ടട്രിക്സ് & ഗൈനക്കോളജി, നിയോനറ്റോളജി എന്നീ വിഭാഗങ്ങളുടെ സംയോജിത ചികിത്സാസേവനങ്ങൾ കൂടുതൽ ശക്തമാകും. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യനില, വളർച്ച, ഘടനാപരമായ സവിശേഷതകൾ എന്നിവ കൂടുതൽ സൂക്ഷ്മമായി വിലയിരുത്തുന്നതിനും സങ്കീർണമായ ഗർഭാവസ്ഥകളിൽ കൂടുതൽ കൃത്യമായ ചികിത്സാ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും പുതിയ സാങ്കേതികവിദ്യ വിദഗ്ധർക്ക് സഹായകമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചങ്ങനാശേരി ഉപജില്ല നേതൃ സംഗമം

ചങ്ങനാശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചങ്ങനാശേരി ഉപജില്ല നേതൃ സംഗമം സംസ്ഥാന സെക്രട്ടറി വർഗ്ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. അധ്യാപകരേയും ജീവനക്കാരെയും  വഞ്ചിച്ച സംസ്ഥാന സർക്കാരിനെതിരെ ശക്തമായി പോരാടാൻ ജീവനക്കാർ...

പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി കെണിയിൽ കുടുങ്ങി

കൊല്ലം : പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി.അലിമുക്ക് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.കഴിഞ്ഞദിവസങ്ങളിലാണ് പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായത്.അടുകളെയും വളർത്തു നായ്ക്കളെയും പുലി കൊന്നിരുന്നു. ഇതിനുപിന്നാലെയാണ്...
- Advertisment -

Most Popular

- Advertisement -