Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഭരണഘടന മൂല്യങ്ങളെ...

ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം: മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഏവരുടെയും കടമയും കര്‍ത്തവ്യവുമാണെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്.  പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യസന്ദേശം നല്‍കുകയായിരുന്നു മന്ത്രി. 

സ്വാതന്ത്ര്യദിനം ആഘോഷിക്കുക മാത്രമല്ല ഈ കാലയളവില്‍ രാജ്യം ആര്‍ജിച്ച നേട്ടങ്ങളെ അഭിമാനത്തോടുകൂടി ഓര്‍ക്കണം. നമ്മുടെ രാജ്യം എവിടെ നിന്നാണ് തുടങ്ങിയത്, എവിടെയാണ് നില്‍ക്കുന്നത് എന്ന അഭിമാനബോധം ഓരോ ഭാരതീയനും ഉണ്ടാകണം.  ലോകത്തിന് അതുവരെ പരിചിതമല്ലാതിരുന്ന അഹിംസ എന്ന സമരായുധം ഉപയോഗിച്ചാണ് മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയത്.

ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാന അബുല്‍ കലാം ആസാദ്, സരോജിനി നായിഡു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ ലക്ഷക്കണക്കിന് ധീര ദേശസ്‌നേഹികള്‍ ജീവനും ജീവിതവും സമര്‍പ്പിച്ച് സമ്മാനിച്ചതാണ് സ്വാതന്ത്ര്യം.

സ്വാതന്ത്ര്യസമരത്തിന് ജില്ല വഹിച്ച പങ്കും മന്ത്രി അനുസ്മരിച്ചു. മഹാത്മാഗാന്ധി പത്തനംതിട്ട ഇലന്തൂര്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മയും നമ്മോടൊപ്പമുണ്ട്. സ്വാതന്ത്ര്യം നല്‍കുന്ന അവകാശങ്ങളോടൊപ്പം നിറവേറ്റേണ്ട കടമകളും ഓര്‍ക്കണം. തുല്യനീതി എല്ലായിടത്തും എത്തി എന്ന് ഉറപ്പിക്കണം. സേനാവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ജനങ്ങള്‍ എല്ലാവരും പ്രളയകാലത്ത് നല്‍കിയ വലിയ പിന്തുണയേയും സേവനത്തെയും മന്ത്രി നന്ദിയോടെ സ്മരിച്ചു.

രാവിലെ 8.50 ന് ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദും 8.53 ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീനും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. 8.58 ന് മുഖ്യാതിഥി മന്ത്രി പി സി വിഷ്ണുനാഥ് വേദിയിലെത്തി ദേശീയ പതാക ഉയര്‍ത്തി. പരേഡ് പരിശോധിച്ചതിന് ശേഷം പ്ലറ്റൂണുകളുടെ അഭിവാദ്യം മന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്,  ഫയര്‍ഫോഴ്‌സ്, എസ്പിസി, എന്‍സിസി, എസ്പിസി ബാന്‍ഡ്, സിവില്‍ ഡിഫന്‍സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്‌സ് എന്നിങ്ങനെ 21 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ദേശീയോദ്ഗ്രഥന നൃത്തം, വഞ്ചിപ്പാട്ട്, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു. എംഎല്‍എമാരായ അബിന്‍ വര്‍ക്കി, സി വി ശാന്തകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിറിയ പിടിച്ചെടുത്തതായി വിമതസേന

ഡമാസ്കസ് : ബഷാർ അൽ അസദിന്റെ ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് സിറിയൻ വിമതസേന അവകാശപ്പെട്ടു . വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടു . ഇതിന് പിന്നാലെയാണ്...

കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റി

പാലക്കാട് : കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റി.ആരോഗ്യനില പരിശോധിച്ചതിന് ശേഷം ജനവാസ മേഖലയിൽ നിന്ന് പുലിയെ മാറ്റും.മയക്കുവെടി വെച്ച് പത്തുമിനുറ്റോളം നിരീക്ഷിച്ച ശേഷമാണ്...
- Advertisment -

Most Popular

- Advertisement -