കൊച്ചി : ഓണക്കാലത്തിന്‍റെ വിളംബരമായി ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര .തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കണമെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ഭരണസമിതിയും ഒന്നിച്ചു നിന്ന് മികച്ച ഒരു പ്രോപോസൽ തയാറാക്കിയാൽ നടപ്പാക്കാൻ സർക്കാർ തയാറെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മേളവും താളവുമായി കേരളത്തിന്റെ തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്ര കാണാൻ ആയിരങ്ങൾ വീഥിയിൽ തടിച്ചു കൂടി.ഓഗസ്റ്റ് 25-ന് തൃപ്പൂണിത്തുറയിലെ ഓണാഘോഷ പരിപാടികൾ സമാപിക്കും.





